
ന്യൂഡൽഹി: ലോക്പാൽ കാമ്പയിനിൽ അരവിന്ദ് കെജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും താൻ ഇന്ന് ലജ്ജിക്കുന്നുവെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പ്രായമായവർക്ക് അയോദ്ധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയൊരുക്കുമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ പ്രസ്താവന അടങ്ങിയ വാർത്ത സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്. ഹിന്ദു ദേശീയവാദത്തിൽ ബി.ജെ.പിയെ പിന്തളളാനാണ് കെജ്‌രിവാൾ ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ തന്റെ കുറിപ്പിൽ ആരോപിച്ചു.
ലോക്പാൽ കാമ്പയിനിൽ അരവിന്ദ് കെജ്‌രിവാളിന്റെ പങ്കാളിയായതിലും സഹായിച്ചതിലും ഞാൻ ഇന്ന് ലജ്ജിക്കുന്നു. അയാൾ മുഖ്യമന്ത്രി ആകുന്നതിനുവേണ്ടി കാമ്പയിനെ ഉപയോഗിച്ചു. അതിനുശേഷം ലോക്പാലിനെയും ആംആദ്മി പാർട്ടിയുടെ മൂലധനശേഖരണത്തിന്റെ സുതാര്യതയെയും ബദൽ രാഷ്ട്രീയത്തെയും വലിച്ചെറിഞ്ഞു. ഇപ്പോൾ ഹിന്ദു ദേശീയവാദത്തിൽ ബി.ജെ.പിയെ പിന്തളളാൻ ശ്രമിക്കുകയാണെന്നും പ്രശാന്ത് ഭൂഷൺ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചു.