
ബിഗ് ബോസ് പരിപാടിയുടെ മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് മനഃശാസ്ത്രജ്ഞയും ഫാഷൻ സ്റ്റൈലിസ്റ്റുമായ ഡിംബൽ ഭാൽ മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. മത്സരത്തിന്റെ ഭാഗമായി മാറിയതോടെ ഡിംബലിന്റെ ആരാധകരുടെ എണ്ണത്തിലും വൻ തോതിലുള്ള വർദ്ധനവുണ്ടായി.
ഇൻസ്റ്റാഗ്രാമിലെ ഓരോ ചിത്രത്തിനും വിഡിയോയ്ക്കും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ഡിംബൽ ഭാൽ വാരിക്കൂട്ടുന്നത്. ഡിംബലിന്റെ നീണ്ട മുടിയെയും ശരീരഭംഗിയേയും ആറ്റിട്യൂഡിനെയും പുകഴ്ത്തുന്ന കമന്റുകളാണ് കൂടുതലും. 'അവരുടെ ആറ്റിട്യൂഡ് ആണത്... ഞാൻ അതിനെ ബഹുമാനിക്കുന്നു'-എന്നാണ് ഇക്കൂട്ടത്തിൽ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ഡിംബൽ എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ്ണ് എന്ന് വേറൊരാളും കമന്റിട്ടിരിക്കുന്നു. ഡിംബൽ മത്സരത്തിൽ ബിഗ് ബോസിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനാൽ സഹോദരി തിങ്കൾ ഭാൽ ആണ് ഡിംബലിന്റെ വീഡിയോയും ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്നത്.