
ഗോരഖ്പൂർ: എട്ടാംക്ലാസുകാരനുമായി മൂന്ന് കുട്ടികളുടെ അമ്മയായ 29കാരി പതിവായി ഇടപഴകുന്നത് കണ്ടപ്പോൾ ആരും സംശയിച്ചില്ല, ഒരു വർഷത്തിനിപ്പുറം ഇരുവരും ഒളിച്ചോടിയപ്പോഴാണ് ഇവർ തമ്മിലുള്ള അടുപ്പം നാട്ടുകാർ മനസിലാക്കിയത്.. ഉത്തർപ്രദേശിലെ കാംപെയർഗഞ്ച് സ്വദേശികളായ യുവതിയും 15കാരനുമാണ് ഒളിച്ചോടിയത്.. സംഭവത്തിൽ ആൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി..
കഴിഞ്ഞ ബുധനാഴ്ച ശിവരാത്രി ആഘോഷങ്ങൾക്കിടെയാണ് യുവതിയും 15കാരനും ഒളിച്ചോടിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇരുവരെയും കാണാതായതോടെ കുടുംബാംഗങ്ങൾ തെരച്ചിൽ നടത്തിയിരുന്നു. രണ്ടുദിവസം അന്വേഷിച്ചിട്ടും ഇവരെ കണ്ടെത്താനായില്ല. തുടർന്നാണ് 15കാരന്റെ കുടുംബം വെള്ളിയാഴ്ച പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ഒരുവർഷമായി 15കാരനും യുവതിയും അടുപ്പത്തിലായ്രുനേനു, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം കാരണം ആരും സംശയിച്ചിരുന്നില്ല. അടുത്തകാലത്ത് യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നതായി ഭർത്താവും പറഞ്ഞു.
ആൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ യുവതിക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു. കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനാണ് കേസെടുത്ത്. ഇരുവരെയും. കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കിൾ ഓഫീസർ വ്യക്തമാക്കി.