kuwait

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സാദ് അല്‍ അബ്‍ദുല്ലയിലായിരുന്നു സംഭവം ഉണ്ടായത്. 37 വയസുകാരനായ ഇന്ത്യക്കാരന്‍ സ്‍പോണ്‍സറുടെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കുവൈറ്റ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 24 മണിക്കൂറിനിടെ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആത്മഹത്യയായിരുന്നു ഇത്. മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.