
ബീയ്ജിംഗ് : അന്തരീക്ഷ മലനീകരണം രൂക്ഷമായ നഗരങ്ങളിലൊന്നാണ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്. കഴിഞ്ഞ ദിവസം വടക്ക് പടിഞ്ഞാറൻ ചൈനയിൽ പൊടിക്കാറ്റ് ആഞ്ഞു വീശിയതോടെ ബെയ്ജിങ് നഗരത്തിന്റെ അന്തരീക്ഷം മഞ്ഞ നിറമായി മാറി. മംഗോളിയ, ഗാൻസു, ഷാങ്സി, ഹെബെ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് രൂക്ഷമായത്.വായു മലനീകരണ തോത് റെക്കോർഡിലെത്തിയ ബെയ്ജിങ്ങിൽ എയർ ക്വാളിറ്റി ഇൻഡെക്സ് 500 മുകളിലാണ്. ബെയ്ജിങ്ങിന് പുറമേ മറ്റ് ചൈനീസ് നഗരങ്ങളിലും സ്ഥിതി രൂക്ഷമാണ്.വടക്കൻ ചൈനയിൽ സ്ഥിതിചെയ്യുന്ന ഗോബി മരുഭൂമിയിൽ നിന്നാണ് പൊടിക്കാറ്റുകൾ ഉത്ഭവിക്കാറ്. ബെയ്ജിങ് നഗരത്തിലെ മലനീകരണം കുറയ്ക്കാൻ വലിയ പദ്ധതികളാണ് ചൈനീസ് സർക്കാർ നടപ്പാക്കുന്നത്. മഞ്ഞ നിറമായി മാറിയ ബെയ്ജിങ് നഗരത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.