
ശരീരത്തിന് ഒരു പരിധിവരെ ആവശ്യമുള്ള ഘടകമാണ് കൊളസ്ട്രോൾ. എൽ.ഡി.എൽ, എച്ച്.ഡി.എൽ എന്നീ രണ്ട് തരത്തിലാണ് കൊളസ്ട്രോൾ ഉള്ളത്. തെറ്റായ ജീവിതശൈലി നിമിത്തം ഭൂരിഭാഗം ആളുകളെയും പ്രായഭേദമന്യേ വലയ്ക്കുന്ന രോഗമായി കൊളസ്ട്രോൾ മാറി.
എൽ.ഡി.എൽ എന്ന മോശം കൊഴുപ്പ് ശരീരത്തിലെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും തുടർന്ന് രക്തയോട്ടം ദുഷ്കരമാവുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുന്നു.
ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ എണ്ണ ധാരാളം അടങ്ങിയ ഭക്ഷണം,ബീഫ്, ശീതള പാനീയങ്ങൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക.
വെളിച്ചെണ്ണയ്ക്ക് പകരം ഒലിവ് എണ്ണയോ സൺഫ്ലവർ എണ്ണയോ ഉപയോഗിക്കാം. പച്ചക്കറികളും പഴങ്ങളും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളും ശീലമാക്കുക. ദിവസവും വ്യായാമം ചെയ്യുക. എല്ലാ മാസവും കൊളസ്ട്രോൾ പരിശോധിച്ച് ആരോഗ്യം ഉറപ്പുവരുത്തുക.