
കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജിയുടെ നാമനിർദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സ്ഥാനാർത്ഥി സുവേന്ദു അധികാരി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തന്റെ പേരിലുള്ള ആറു കേസുകൾ മറച്ചുവച്ചാണ് മമതാ ബാനർജി നാമനിർദേശ പത്രിക സമർപ്പിച്ചതെന്നാണ് സുവേന്ദുവിന്റെ പരാതി.
കേസ് വിവരങ്ങൾ മറച്ചുവച്ച മമതാ ബാനർജിയുടെ നാമനിർദേശപത്രിക തള്ളണമെന്ന് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.ബംഗാൾ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
അതേസമയം തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ മമതാ ബാനർജി പുറത്തിറക്കും. രണ്ടുതവണ മാറ്റിവച്ച ശേഷമാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. സ്ത്രീ ശാക്തീകരണം, തൊഴിൽ എന്നിവയ്ക്ക് ഊന്നൽ നൽകിയാവും പ്രകടനപത്രികയെന്നാണ് സൂചന.