kummanam-rajasekharan

തിരുവനന്തപുരം: നേമത്ത് അമ്പത്തിയൊന്ന് ശതമാനം വോട്ട് നേടി എൻ ഡി എ വിജയിക്കുമെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ. നേമത്ത് ഗുജറാത്ത് മോഡൽ വികസനമാണ് ചർച്ചയാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.താൻ ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചാരണം വിലപ്പോകില്ലെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.


കെ മുരളീധരൻ കരുത്തനായ എതിരാളിയല്ലെന്നും കുമ്മനം പറഞ്ഞു. 'സിപിഎമ്മിന്റെ വോട്ട് നേടിയാണ് വിജയിച്ചതെന്ന് മുരളീധരൻ തന്നെ മുൻപ് സമ്മതിച്ചിട്ടുണ്ട്. ഇതാണോ മുരളീധരന്റെ കരുത്ത്? കരുത്തനാണെങ്കിൽ എംപി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെ'- കുമ്മനം വെല്ലുവിളിച്ചു.

അതേസമയം ശോഭ സുരേന്ദ്രൻ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. പാർട്ടി തീരുമാനം അനുസരിക്കുകയാണ് അച്ചടക്കമുള്ള പ്രവർത്തകരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുമ്മനം.