
സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്നു മുതൽ മാർച്ച് 28ന് ഒടിടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യും.
സൂരാജ് പോപ്സ്,ഇന്ദ്രൻസ്,ഗോകുലൻ, അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദി ഗ്രേറ്റ് ഇന്ത്യൻ സിനിമാസിന്റെ ബാനറിൽ രജീഷ് മിഥില,മെജോ ജോസഫ്,ലിജോ ജെയിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക് നിർവഹിക്കുന്നു.സംഗീതം-മെജോ ജോസഫ്.അതേസമയം സിജു വിത്സനെ നായകനാക്കി ജിയോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ മേയ് 28ന് തിയേറ്ററിൽ റിലീസ് ചെയ്യും.ലിയോണ ലിഷോയ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദുപണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, സാവിത്രി, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ ഒരുക്കുന്നു. സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് വരയൻ നിർമ്മിക്കുന്നത്.