sex

അശ്ലീല വീഡിയോകൾ കാണുന്ന ഒരുപാട് ആളുകൾ ഉണ്ട്. ലൈംഗിക ഉത്തേജനത്തിനായിട്ടാണ് പലരും ഇത്തരം വീഡിയോകൾ കാണുന്നതെങ്കിലും ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക എന്നാണ് വിദഗ്ദ്ധർ പറയുന്നത്. കിടപ്പറയിൽ പുലിയാകാൻ ആഗ്രഹിക്കുന്നവർ അശ്ലീല വീഡിയോകൾ കണുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

സ്ഥിരമായി അശ്ലീല വീഡിയോ കാണുന്നത് പ്രകൃതിദത്തമായി ഉയർന്ന അളവിലുള്ള ഡോപാമൈൻ സ്രവം ഉൽപാദനത്തിലേക്കു നയിക്കുന്നു. ഇത് ഡോപാമൈൻ റിവാർഡ് സിസ്റ്റത്തെ തകരാറിലാക്കുന്നു.ഇതുമൂലം സ്വാഭാവിക ആനന്ദ സ്രോതസ്സുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഇവർക്ക് പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉത്തേജനം കിട്ടുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങുന്നത്.'-ഡൽഹിയിലെ ഗംഗാ റാം ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൺസൾട്ടന്റ് ആർട്ടി ആനന്ദ് പറഞ്ഞു.

'അശ്ലീല സിനിമകളിലെ അഭിനേതാക്കൾ ചെയ്യുന്നത് കാണുന്നത് ചിലരിൽ അമിത പ്രതീക്ഷയുണ്ടാക്കുന്നു. യഥാർഥ ജീവിതത്തിലും അവർ അതിന് വേണ്ടി ശ്രമിക്കുന്നു, അത് യഥാർത്ഥ്യമായി അടുത്തു നിൽക്കുന്നതല്ല.

ഒടുവിൽ അവർക്ക് അപകർഷതാ ബോധം ഉണ്ടാകുകയും, ശീഖ്ര സ്ഖലനമോ, സ്ഖലനം ഉണ്ടാകാത്ത അവസ്ഥയിലേക്കും നയിക്കുന്നു. പോൺ വീഡിയോ കാണുന്നത് ആളുകളിൽ ലിംഗത്തിന്റെയോ സ്തനത്തിന്റെയോ സ്റ്റാമിനയുടെയോ വലുപ്പത്തെക്കുറിച്ച് സങ്കീർണ്ണമായ ഒരു വികാരം വളർത്തിയേക്കാമെന്ന് സെക്‌സോളജിസ്റ്റായ സഞ്ജയ് കുമാവത് പറഞ്ഞു.