astro

അശ്വതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. അലസതാ മനോഭാവം മുഖേന ജോലിഭാരം വർദ്ധിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കും. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം നഷ്‌ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വ്യാഴാഴ്‌ച ദിവസം അനുകൂലം.

ഭരണി: ബുദ്ധിസാമർത്ഥ്യം മുഖേന പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് തടസം നേരിടും. ഏതു രംഗത്ത് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനചെലവ് അനുഭവപ്പെടും. കൂട്ടുബിസിനസ് നടത്തുന്നവർ നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടിവരും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചൊവ്വാഴ്‌ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.

കാർത്തിക: ഉപരിപഠത്തിനുള്ള ശ്രമം വിജയിക്കും. വ്യവഹാരങ്ങളിൽ ഏർപ്പെടുന്നവർക്ക് അനുകൂല സമയം. കടം കൊടുത്ത പണം തിരികെ കിട്ടാൻ തടസം നേരിടും. ഗൃഹം മാറിതാമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. മാതാവുമായോ മാതൃസ്ഥാവീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വ്യാഴാഴ്‌ച ദിവസം അനുകൂലം.

രോഹിണി: അപ്രതീക്ഷിതമായി ധനം വന്നു ചേരാൻ ഇടയുണ്ട്. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ആരോഗ്യപരമായി പ്രശ്‌നങ്ങൾ ഉടലെടുക്കും. ലോണിനപേക്ഷിച്ചിട്ടുള്ളവർക്ക് ലോൺ ലഭിക്കും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം നഷ്‌ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ചൊവ്വാഴ്‌ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.

മകയീരം: അകന്ന് കഴിഞ്ഞ ദമ്പതികൾ തമ്മിൽ ഒന്നിക്കും. ഗൃഹ നിർമ്മാണത്തിനായി ബാങ്കിൽലോണിനപേക്ഷിച്ചവർക്ക് ലോൺ പാസാവാൻ തടസം നേരിടും. ഇന്റർവ്യൂകളിൽ പ്രതീക്ഷിച്ചത്ര ശോഭിക്കാൻ സാധിക്കില്ല. വ്യാഴാഴ്‌ച ദിവസം അനുകൂലം.

തിരുവാതിര: സാങ്കേതിക വിദഗ്ദന്മാർക്ക് നല്ല അവസരം ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. അവിവിവാഹിതരുടെ വിവാഹകാരത്തിൽ അനുകൂല തീരുമാനം എടുക്കും. വിശേഷവസ്ത്രാഭരണാധികൾ ലഭിക്കും. വ്യാഴാഴ്‌ച ദിവസം അനുകൂലം.

പുണർതം: ബിസിനസുകാർക്ക് ശക്തമായ മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും. കലാകാരന്മാർക്ക് ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടി വരും. ചൊവ്വാഴ്‌ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.

പൂയം: പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാൻ കഴിയും. പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. കുടുംബത്തിൽ ഭിന്നിച്ച് നിൽക്കുന്നവരെ ഒരുമിപ്പിച്ചു നിർത്താൻ ശ്രമിക്കും. ദേവാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യാഴാഴ്‌ച‌ ദിവസം അനുകൂലം.

ആയില്യം: കർമ്മസംബന്ധമായി ദൂര യാത്രകൾ ആവശ്യമായി വരും. പൂർവീക സ്വത്തിനെപ്പറ്റിയുള്ള അനിശ്ചിതത്ത്വം മാറും. ബിസിനസ് പങ്കാളികളെ അവിശ്വസിക്കേണ്ടുന്ന സാഹചര്യം ഉണ്ടാകും. കർമ്മരംഗത്ത് തടസങ്ങൾ നേരിടും. തിങ്കളാഴ്‌ച ദിവസം അനുകൂലം.

മകം: സുഖവും സന്തോഷവും അനുഭവപ്പെടും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാദ്ധ്യത. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും. ഉപരിപഠനത്തിന് അനുകൂല സമയം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ചൊവ്വാഴ്‌ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.

പൂരം: വിദാർത്ഥികൾ പാഠ്യവിഷയങ്ങളിൽ അലസത പ്രകടമാക്കും. ധനനഷ്‌ടത്തിന് സാദ്ധ്യതയുള്ളതിനാൽ വർക്ക്‌ഷോപ്പ് പണിക്കാർ വളരെയധികം ശ്രദ്ധിക്കുക. ബിസിനസുകാർ നികുതി പ്രശ്‌നങ്ങളിൽ പെടാതെ സൂക്ഷിക്കണം. വെള്ളിയാഴ്‌ച ദിവസം അനുകൂലം.

ഉത്രം: ദമ്പതികൾ തെറ്റിദ്ധാരണകൾ മറന്ന് ഒന്നിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ഏർപ്പെടുന്ന കാര്യങ്ങളിൽ അധിക വ്യയം ഉണ്ടാകും. ആരോഗ്യപരമായി ദോഷകാലം.

അത്തം: ബന്ധുജനങ്ങളിൽ നിന്നും തൃപ്‌തികരമല്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാർ കള്ളക്കേസിൽ കുടുങ്ങാതെ സൂക്ഷിക്കണം. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് ശ്രമിക്കുന്നവർക്ക് തടസം നേരിടും. വ്യാഴാഴ്‌ച ദിവസം അനുകൂലം.

ചിത്തിര: കർമ്മസംബന്ധമായി ധാരാളം യാത്രകൾ ആവശ്യമായി വരും. ആഢംബരവസ്‌തുക്കൾക്കായി പണം ചെലവഴിക്കും. വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. കലാകായികരംഗങ്ങളിലും മാദ്ധ്യമരംഗത്തും പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാവുകയോ ധനനഷ്‌ടത്തിനോ സാദ്ധ്യത. വ്യാഴാഴ്‌ച ദിവസം അനുകൂലം.

ചോതി: മനസിന് സന്തോഷം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകും. മുടങ്ങികിടന്നിരുന്ന പല കാര്യങ്ങളും പ്രാവർത്തികമാക്കും. ഉദ്യോഗാർത്ഥികളുടെ പരിശ്രമങ്ങൾ ഫലവത്താകും. വിശേഷവസ്ത്രാഭരണാധികൾ സമ്മാനമായി ലഭിക്കും. അനാവശ്യ അലച്ചിൽ, സഞ്ചാരം എന്നിവയ്‌ക്ക് സാദ്ധ്യത. വ്യാഴാഴ്‌ച ദിവസം അനുകൂലം.

വിശാഖം: വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഠിനമായി പരിശ്രമിക്കും. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക. പലവിധത്തിൽ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവുകയില്ല. തിങ്കളാഴ്‌ച ദിവസം അനുകൂലം.

അനിഴം: വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. രാഷ്ട്രീയപ്രവർത്തവർക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് അനുകൂല സമയം. സാഹിത്യകാരന്മാർക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. കർമ്മഗുണം പ്രതീക്ഷിക്കാം. തിങ്കളാഴ്‌‌ച ദിവസം അനുകൂലം.

കേട്ട: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ജോലിയിൽ പ്രമോഷൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പണി കൃത്യ സമയത്തു തന്നെ പൂർത്തീകരിക്കാൻ സാധിക്കും. സിനിമാ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. തിങ്കളാഴ്‌ച ദിവസം അനുകൂലം.

മൂലം: സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പുതിയ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. താനറിയാത്ത കാര്യത്തിൽ അപവാദം കേൾക്കേണ്ടി വരും. വ്യാഴാഴ്‌ച ദിവസം അനുകൂലം.

പൂരാടം: ആത്മാർത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോൾ വെറുപ്പ് കാണിക്കും. ഭാര്യാ ബന്ധുക്കൾ മുഖേന സാമ്പത്തിക നേട്ടം ഉണ്ടാകും. മക്കൾക്ക് നല്ല രീതിയിലുള്ള വിവാഹാന്വേഷണങ്ങൾ വന്നുചേരും. സാമ്പത്തികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാനസിക പിരിമുറുക്കം വർദ്ധിക്കും. ബുധനാഴ്‌ച ദിവസം ഉത്തമമാണ്.

ഉത്രാടം: മാതാവിൽ നിന്നും ഗുണം ഉണ്ടാകും. കർമ്മരംഗത്ത് അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആർഭാടവസ്‌തുക്കൾക്കായി പണം ചെലവഴിക്കും. വിവാദപരമായ പ്രശ്‌നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കണം. തിങ്കളാഴ്‌ച ദിവസം അനുകൂലം.

തിരുവോണം: ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. കർമ്മ സംബന്ധമായി അനുകൂല സമയം. സ്ത്രീകൾക്ക് അദ്ധ്വാനഭാരം വർദ്ധിക്കും. ഭർത്താവിൽ നിന്നും സ്‌നേഹമയമായ പെരുമാറ്റം ഉണ്ടാകും. ഗൃഹമാറ്റത്തിന് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. തിങ്കളാഴ്‌ച ദിവസം അനുകൂലം.

അവിട്ടം: ദാമ്പത്യജീവിതം സന്തോഷപ്രമായിരിക്കും. പലവിധത്തിലുള്ള സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളിൽ നിന്നും മനഃസന്തോഷം പ്രതീക്ഷിക്കാം. വിശേഷവസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. തിങ്കളാഴ്‌ച ദിവസം അനുകൂലം.

ചതയം: ഗവേഷണവിദാർത്ഥികൾക്ക് അനുകൂല സമയം. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും. പിതൃഗുണവും ഭാഗ്യപുഷ്‌ടിയും അനുഭവപ്പെടും. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയവർക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കും. മാനസിക പ്രയാസങ്ങൾക്ക് ആശ്വാസം കണ്ടെത്തും. വെള്ളിയാഴ്‌ച ദിവസം അനുകൂലം.

പൂരുരുട്ടാതി: നിലവിലുള്ള ജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും, ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവർത്തികമാക്കാൻ കാലതാമസം നേരിടും. ശത്രുക്കളിൽ നിന്നും മോചനം ലഭിക്കും. വിഷമതകൾ ഉളവാക്കുന്ന വാർത്തകൾ കേൾക്കാനിട വരും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. വ്യാഴാഴ്‌ച ദിവസം അനുകൂലം.

ഉത്രട്ടാതി: കർമ്മസംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കുന്നവർക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കും. അധികാരം പ്രായോഗികമാക്കാൻ കഴിയാതെ വരും. സുഹൃത്തുക്കളുമായി വിനോദയാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വേണ്ടപ്പെട്ട വരിൽ നിന്നും സഹായങ്ങൾ ലഭിക്കും. വ്യാഴാഴ്‌ച ദിവസം അനുകൂലം.

രേവതി: സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം പ്രതിക്ഷിക്കാം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്‌തി വർദ്ധിക്കും. ഗൃഹാന്തരീക്ഷം ആനന്ദപ്രദമാകും. ഭാവികാര്യങ്ങളെകുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. തിങ്കളാഴ്‌ച ദിവസം അനുകൂലം.