body-builder

നൂർ സുൽത്താൻ: കസാഖിസ്ഥാൻ സ്വദേശിയായ യൂറി ടോലോച്ച്കോ മുൻപും വാർത്തയിൽ ഇടം നേടിയയാളാണ്. തന്റെ പ്രൊഫഷണൽ മികവ് കൊണ്ടൊന്നുമല്ല അത് കേട്ടോ. സെക്‌സ് ഡോളിനെ ഭാര്യയാക്കാനുള‌ള യൂറിയുടെ തീരുമാനമായിരുന്നു അതിന് കാരണം. 2020ൽ മാർഗൊ എന്ന സെക്‌സ് ഡോളിനെ യൂറി താലികെട്ടി സ്വന്തമാക്കി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ യൂറി തന്നെ പോസ്‌റ്റ് ചെയ്‌തു. ഇത് വളരെപെട്ടെന്ന് വൈറലായിരുന്നു. മാർഗൊയെ വിവാഹം ചെയ്യുമെന്ന യൂറിയുടെ പ്രഖ്യാപനം നടപ്പാക്കാൻ ഇത്തിരി വൈകി. കൊവിഡ് ലോക‌്ഡൗൺ കാരണവും ട്രാൻസ്‌ജെൻഡർമാരുടെ റാലിയിൽവച്ച് യൂറി ആക്രമിക്കപ്പെട്ടതുമായിരുന്നു അതിന് കാരണം.

View this post on Instagram

A post shared by OddJack / Yuri Tolochko (@yurii_tolochko)

എന്നാൽ ഇപ്പോൾ വീണ്ടും യൂറി വാർത്തകളിൽ നിറയുകയാണ്. കാരണമെന്തെന്നോ? മാർഗൊയുമായുള‌ള തന്റെ ബന്ധം അവസാനിപ്പിച്ചെന്ന് യൂറി വെളിപ്പെടുത്തി. മാർഗൊ വീണ് തകർന്നതായിരുന്നു അതിന് കാരണം. അതോടെ മാർഗൊയുടെ തകരാറുകൾ പരിഹരിക്കാൻ വർക്‌ഷോപ്പിൽ കയ‌റ്റേണ്ടിവന്നു. എന്നാൽ ഇത് മാത്രമല്ല മാർഗൊ ഇല്ലാത്ത സമയത്ത് താൻ മ‌റ്റൊരു സെക്‌സ് ഡോളുമായി ബന്ധം സ്ഥാപിച്ച് അവളെ വഞ്ചിച്ചെന്നും ഇതും പിരിയാനുള‌ള കാരണമാണെന്നാണ് യൂറി പറയുന്നത്. പുതിയ സെക്‌സ് ഡോളിന് 'ലോല' എന്നാണ് യൂറി പേര് നൽകിയിരിക്കുന്നത്. എന്തായാലും യൂറിയുടെ വിവാഹം പോലെതന്നെ വിവാഹമോചനവും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർ‌ച്ചയായിരിക്കുകയാണ്.