kia

കിയ മോട്ടോഴ്സിന്റെ ആദ്യ ബാറ്ററി വാഹനമായ ഇ.വി.6ന്റെ ആദ്യ ചിത്രങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടു. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമിലാണ് ഇ.വി 6 നിർമിച്ചിരിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങി പ്രവർത്തിക്കാൻ ശേഷിയുള്ള വാഹനമാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ക്രോസ് ഓവർ വാഹനങ്ങൾക്ക് സമാനമായ രൂപത്തിലാണ് ഇ.വി.6 ഒരുക്കിയിട്ടുള്ളത്. കൂർത്ത മുൻവശമാണ് വാഹനത്തിനുള്ളത്. വാഹനം ഈ മാസത്തിൽ തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന.