ട്രാൻസ്മിഷൻ തകാറിന്റെ പേരിൽ ഹൈനെസ് സി ബി 350 തിരിച്ചു വിളിച്ചു പരശോധിക്കാൻ ഹോണ്ട തീരുമാനിച്ചു. ട്രാൻസ്മിഷനിലെ നാലാം ഗീയറിന്റെ കൗണ്ടർഷാഫ്റ്റ് നിർമാണത്തിൽ ഉപയോഗിച്ച അസംസ്കൃത വസ്തുവിന്റെ നിലവാരത്തെക്കുറിച്ചാണ് ഹോണ്ടയ്ക്ക് സംശയം.
നിർമാണതകരാർ കണ്ടെത്തിയാൽ വാഹനത്തിന്റെ വാറന്റി പരിഗണിക്കാതെ തകരാർ സൗജന്യമായി പരിഹരിച്ച് നൽകുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ 25നും ഡിസംബർ 12നുമിടയ്ക്കു നിർമിച്ച വാഹനങ്ങൾക്കാണ് പരശോധന ആവശ്യമായി വരിക.