
പഴങ്ങളും പച്ചക്കറികളും നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം. പഴങ്ങൾ കഴിക്കാൻ മടിക്കുന്നുവർക്ക് ജ്യൂസായി നൽകാം. പച്ചക്കറികൾ കഴിക്കാൻ മടിക്കുന്നണ്ടെിൽ അവർക്ക് സൂപ്പായും നൽകാവുന്നതാണ്. ബേക്കറി പലഹാരങ്ങൾ വല്ലപ്പോഴും മാത്രം നൽകുക. ഇനി കുട്ടികൾക്ക് അത്തരം ഭക്ഷണങ്ങളോടാണ് ഇഷ്‌ടമെങ്കിൽ അവർക്ക് വീട്ടിൽ തന്നെ അവ ഉണ്ടാക്കി നൽകുക. ചോക്ലേറ്റുകളും മധുരപലഹാരങ്ങളും അമിതമായി നൽകേണ്ട. അതുപോലെ തന്നെ ടിവിയുടെ മുന്നിലിരുന്നുള്ള ഭക്ഷണരീതിയും പ്രോത്സാഹിപ്പിക്കരുത്. ഇടയ്‌ക്കിടെയുള്ള ഭക്ഷണശീലവും ഒഴിവാക്കിപ്പിക്കണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കുഞ്ഞുങ്ങളിലെ അമിതമായ വണ്ണം കുറയ്‌ക്കാവുന്നതേയുള്ളൂ.