
വെളിച്ചെണ്ണ പോലെ മുടിയ്‌ക്കും ചർമ്മത്തിനും ഏറ്റവും മികച്ചതാണ് തേങ്ങാപ്പാലും. രണ്ട് ടേബിൾ സ്‌പൂൺ തേങ്ങാപ്പാലിൽ മൂന്നു തുള്ളി ബദാം ഓയിലും ഒരു ടേബിൾ സ്‌പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടി നോക്കൂ. 30 മിനിറ്റിന് ശേഷം കഴുകി കളഞ്ഞാൽ മുഖത്തിനുണ്ടാകുന്ന മാറ്റം നേരിട്ടറിയാം. വരണ്ട ചർമത്തെ ഭംഗിയുള്ളതാക്കാൻ ദിവസവും ഈ കൂട്ട് പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ. മുടിയുടെ വരൾച്ച കുറയ്‌ക്കാനും മുടിയുടെ അറ്റം പൊട്ടുന്നത് ഒഴിവാക്കാനുമൊക്കെ തേങ്ങാപ്പാൽ മുടിയിൽ തേച്ചു പിടിപ്പിച്ച് കുറച്ചു നേരം കഴിഞ്ഞ് കഴുകിയാൽ മതി. ഇനി ആഹാരകാര്യത്തിലും തേങ്ങാപ്പാൽ മുന്നിൽ തന്നെയാണ്. കറികൾക്കെല്ലാം തേങ്ങാപ്പാൽ അരച്ചൊഴിച്ചാൽ രുചിയും കൂടും.