
ഫെഡറേഷൻ ഓഫ് ഫിലിം ഒഫ് ഇന്ത്യ കേരളം സംഘടിപ്പിക്കുന്ന സൈൻസിന്റെ പതിനാലാമത് എഡിഷന്റെ ഉദ്ഘാടനം വിഖ്യാത സിനിമ സംവിധായകൻ സെയിദ് മിർസ നിർവഹിച്ചു. മാർച്ച്  26 വരെ നീണ്ടുനിൽക്കുന്ന സൈൻ ഫിലിം ഫെസ്റ്റിവൽ ഇക്കുറി പൂർണമായും ഓൺലൈനായിരിക്കും. ദേശിയ അന്തർദേശിയ തലത്തിൽ ശ്രദ്ധേയമായ സൈൻസ് മേള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഷോർട്ട് വിഡിയോകൾക്കും ഡോക്യൂമെന്ററികൾക്കും ആയുള്ള ചലച്ചിത്രോൽസവമാണ്. പ്രശസ്ത ചലച്ചിത്ര സംവിധായകരായ സുമ ജോസൺ, അമുദൻ പി ആർ , സുരഭി ശർമ്മ എന്നിവരാണ് ഇക്കുറി ജൂറി അംഗങ്ങൾ. സുഗതകുമാരി , സൊളോനസ്, ജെറി മൻസിൽ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗവും ഇത്തവണ സൈൻസ് ഫെസ്റ്റിവലിലിൽ ഉണ്ട്. നൂറോളം സിനിമകളും ഡോക്യൂമെന്ററികളും പ്രദർശിപ്പിക്കുന്നത് ഫെഡറൽ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ കേരളത്തിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ffsikeralam.online ലാണ്.