
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വോൾവർ ഹാംപ്ടണിനെ തോൽപ്പിച്ച് ലിവർപൂൾ. ആദ്യ പകുതിയുടെ അവസാനസമയത്ത് ഡീഗോ ജോട്ടയാണ് ലിവർപൂളിന്റെ വിജയ ഗോൾ നേടിയത്.മത്സരത്തിനിടെ വോൾവർ ഗോളി റൂയി പട്രീഷ്യോയ്ക്ക് സ്വന്തം ടീമംഗവുമായി കൂട്ടിയിടിച്ച് പരിക്കേറ്റിരുന്നു. താരം അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ 29 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ആറാം സ്ഥാനത്താണ്. 30 കളികളിൽ നിന്ന് 71 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്.