creta

 ഇതിനകം സ്വന്തമാക്കിയത് 1.21 ലക്ഷം ഉപഭോക്താക്കളെ

കൊച്ചി: ഹ്യുണ്ടായ് അവതരിപ്പിച്ച ജനപ്രിയ എസ്.യു.വിയായ ഓൾ ന്യൂ ക്രെറ്റയ്ക്ക് ഒന്നാംപിറന്നാൾ. വിപണിയിലെത്തി കഴിഞ്ഞ ഒരുവർഷത്തിനിടെ ഓൾ ന്യൂ ക്രെറ്റ സ്വന്തമാക്കിയത് 1.21 ലക്ഷം ഉപഭോക്താക്കളെയാണ്. 2015ലാണ് ക്രെറ്റയുടെ ആദ്യ മോഡൽ വിപണിയിലെത്തിയത്. തുടർന്ന് ഇതുവരെ വിറ്റഴിഞ്ഞത് 5.8 ലക്ഷം യൂണിറ്റുകൾ.

'മേക്ക് ഇൻ ഇന്ത്യ" കാമ്പയിന് പിന്തുണയുമായി ഇന്ത്യയിൽ നിന്ന് ഇതുവരെ ക്രെറ്റയുടെ 2.16 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്‌തുവെന്നും ഹ്യുണ്ടായ് വ്യക്തമാക്കി. പുത്തൻ ക്രെറ്റയുടെ വില്പനയിൽ 50 ശതമാനത്തിലധികവും ഫീച്ചർ സമ്പന്ന വേരിയന്റുകളായ എസ്.എക്‌സ്., എസ്.എക്‌സ് (ഒ) എന്നിവയാണ്. 60 ശതമാനത്തിലേറെ പേർ സ്വന്തമാക്കിയത് 1.5 ലിറ്റർ, യു2 സി.ആർ.ഡി.ഐ ബി.എസ്-6 ഡീസൽ എൻജിൻ മോഡൽ. വിറ്റഴിഞ്ഞതിൽ 20 ശതമാനത്തിലേറെ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ വേരിയന്റുകളുമാണ്.

ഓട്ടോ ഹോൾഡോടുകൂടിയ ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പാഡിൽ ഷിഫ്‌റ്റേഴ്സ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ റിയർവ്യൂ മോണിറ്റർ, സ്മാർട്ട്ഫോൺ വയർലെസ് ചാർജർ എന്നിങ്ങനെ ആകർഷക ഫീച്ചറുകൾ ക്രെറ്റയ്ക്കുണ്ട്. ഡീസലിന് പുറമേ 1.5 ലിറ്റർ എം.പി.ഐ പെട്രോൾ, 1.4 ലിറ്റർ കപ്പാ ടർബോ ജി.ഡി.ഐ പെട്രോൾ വേരിയന്റുകളുമുണ്ട്.