
സ്റ്റോക്ഹോം : വെറ്ററൻ സ്ട്രൈക്കർ സ്ളാട്ടൻ ഇബ്രാഹിമോവിച്ചിനെ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വീഡിഷ് ദേശീയ ഫുട്ബാൾ ടീമിലേക്ക് തിരികെവിളിച്ചു.ഈ മാസം അവസാനം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനായാണ് സ്ളാട്ടൺ വിരമിക്കൽ റദ്ദാക്കി തിരികെയെത്തുന്നത്. 39-ാം വയസിലും ഇറ്റാലിയൻ സെരി എയിൽ എ.സി മിലാന് വേണ്ടി നടത്തുന്ന അതിഗംഭീരപ്രകടനമാണ് സ്ളാട്ടനെ ടീമിലെടുക്കാൻ കോച്ച് ജേൻ ആൻഡേഴ്സണെ പ്രേരിപ്പിച്ചത്. സ്വീഡന് വേണ്ടി 116 മത്സരങ്ങളിൽ നിന്ന് 62 ഗോളുകൾ നേടിയിട്ടുള്ള സ്ളാട്ടൻ 2016ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.