cm

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച് വിജയിക്കുകയാണെങ്കിൽ താൻ നിയമസഭയിൽ സമരം തുടരുമെന്നും ഇല്ലെങ്കിൽ പുറത്ത് തന്നെ സമരം ചെയ്യുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ. യുഡിഎഫ് പിന്തുണ ലഭിക്കുകയാണെങ്കിൽ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

വാളയാർ സമരസമിതിയുടെ സ്ഥാനാർത്ഥിയായാണ് താൻ മത്സരിക്കുകയെന്നും യുഡിഎഫ് സ്വാതന്ത്രയാകാൻഉദ്ദേശമില്ലെന്നും അവർ കൂട്ടിച്ചേർത്തു. വാളയാർ കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ കിട്ടുന്ന അവസരമാണ് തന്റെ സ്ഥാനാർത്ഥിത്വമെന്നും അവർ പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ സംഘ്പരിവാർ സംഘടനകൾ ഒഴികെയുള്ള ആരുടേയും പിന്തുണ സ്വീകരിക്കുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

അതേസമയം, വാളയാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഒരു മനഃസാക്ഷിക്കുത്തുമില്ലെന്നും ആരോ പെണ്‍കുട്ടികളുടെ അമ്മയെ തെറ്റിദ്ധരിപ്പിക്കുക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.