curfew

ഭോപ്പാൽ: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മദ്ധ്യപ്രദേശ് സർക്കാർ. ഭോപ്പാലിലും ഇൻഡോറിലും ഇന്ന് മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. എട്ട് നഗരങ്ങളിൽ രാത്രി പത്തിന് ശേഷം ചന്തകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല.

ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ വിലയിരുത്തി. തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ നാല് പ്രധാന നഗരങ്ങളിലെ രാത്രി കർഫ്യൂ രണ്ട് മണിക്കൂർ വർദ്ധിപ്പിച്ചിരുന്നു. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് നഗരങ്ങളിലെ രാത്രി കർഫ്യൂവാണ് രാത്രി പത്ത് മുതൽ ആറുവരെയാക്കി മാറ്റിയത്.