
ന്യൂഡൽഹി: വില സർവകാല റെക്കാഡ് ഉയരത്തിൽ എത്തിയെങ്കിലും മാർച്ചിലെ ആദ്യ രണ്ടാഴ്ചക്കാലത്ത് രാജ്യത്തെ ഡീസൽ റീട്ടെയിൽ വില്പന 7.4 ശതമാനം വർദ്ധിച്ച് 2.84 മില്യൺ ടണ്ണിലെത്തിയെന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ കണക്ക്. 1.05 മില്യൺ ടൺ പെട്രോളും ഇക്കാലയളവിൽ വിറ്റഴിഞ്ഞു; വർദ്ധന 5.3 ശതമാനം. അതേസമയം, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല. തിരുവനന്തപുരത്ത് പെട്രോളിന് 93.05 രൂപയും ഡീസലിന് 87.53 രൂപയുമാണ് വില.