kera
KERA

കൊച്ചി: കേരസ്വാദ് ബ്രാൻഡ് വെളിച്ചെണ്ണയുടെ പുതിയ ഫാക്‌ടറി കുഴുവേലിപ്പടിയിൽ പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഫാക്‌ടറിയിൽ കലർപ്പില്ലാത്തതും ശുദ്ധവുമായ നാടൻ വെളിച്ചെണ്ണ കരസ്പർശമില്ലാതെയാണ് പായ്ക്ക് ചെയ്യുന്നതെന്ന് മാനേജിംഗ് പാർട്ണർ കെ.എച്ച്. നൗഷാദ്, പാർട്‌ണർ‌ ഫിറോസ് ബാബു എന്നിവർ പറഞ്ഞു.

സംവിധായകൻ സിദ്ദിഖ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ജലീൽ, ടി.കെ. മുഹമ്മദ് ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പ‌ർ റൈജ അഹമ്മദ്, ആലുവ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അസീസ് മൂലയിൽ, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ കുഞ്ഞുമോൻ, വാർഡ് മെമ്പർമാരായ ടി.കെ. ലിജി, എ.എസ്.കെ. സലിം തുടങ്ങിയവർ സംസാരിച്ചു. ആദ്യ വില്പന എസ്.കെ. ആഷിക്കിന് നൽകി സംവിധായകൻ സിദ്ദിഖ് നിർവഹിച്ചു.

 ഫോട്ടോ:

എടത്തല കുഴുവേലിപ്പടിയിൽ ആരംഭിച്ച കേരസ്വാദ് വെളിച്ചെണ്ണ ഫാക്‌ടറി പാണക്കാട് സയ്യദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. സംവിധായകൻ സിദ്ദിഖ്, പാർട്ണർമാരായ കെ.എച്ച്. നൗഷാദ്, ഫിറോസ് ബാബു, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ജലീൽ, ടി.കെ. മുഹമ്മദ് ഹാജി തുടങ്ങിയവർ സമീപം.