
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പി സി തോമസിന്റെ പാർട്ടിയിൽ ലയിക്കും. കടുത്തുരുത്തിയിൽ നടക്കുന്ന യുഡിഎഫ് കൺവെൻഷനിൽ പി സി തോമസ് പങ്കെടുക്കും. ലയന പ്രഖ്യാപനം ഇന്ന് ഉണ്ടാകും.
ലയനം നടക്കുകയാണെങ്കിൽ പി ജെ ജോസഫ് ചെയർമാനാകും. പിസി തോമസായിരിക്കും ഡെപ്യൂട്ടി ചെയർമാൻ. മറ്റു പദവികൾ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ചിഹ്ന പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ജോസഫിന്റെ ലയനം.
അതേസമയം എൻ ഡി എ വിട്ടതിന് കാരണം അവഗണനയാണെന്നും, ഇന്നലെ വന്നവർക്ക് വരെ സീറ്റ് കൊടുത്തുവെന്നും പി സി തോമസ് പ്രതികരിച്ചു. ജോസഫുമായുള്ള ലയനം നേരത്തെ നടക്കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.എൻ ഡി എയുടെ കേരളത്തിലെ ആദ്യ എംപിയാണ് തോമസ്.