
അലപ്പുഴ:കായംകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ പോസ്റ്റർ ഒട്ടിച്ച പാർട്ടി പ്രവർത്തകന് മർദ്ദനമേറ്റു. കൃഷ്ണപുരം പഞ്ചായത്തിലെ 12ാം വാർഡിലെ നൗഷാദിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പോസ്റ്റർ ഒട്ടിക്കുന്നതിനിടയിൽ ഒരാൾ ബൈക്കിലെത്തി തന്നെ മർദ്ദിക്കുകയായിരുന്നെന്ന് നൗഷാദ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെ മർദ്ദിച്ചതെന്നാണ് സൂചന.കായംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.