
കൽപറ്റ: ടി സിദ്ദിഖിനെതിരെ പോസ്റ്റർ. വയനാട് ജില്ലയിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും, ജില്ലയിൽ യോഗ്യരായ നിരവധി സ്ഥാനാർത്ഥികൾ ഉണ്ടെന്നും പോസ്റ്ററിൽ പറയുന്നു.
കോഴിക്കോടുനിന്നെത്തി വയനാട്ടിലെ ഏക ജനറല്‍ സീറ്റില്‍ സിദ്ദിഖ് മത്സരിക്കുന്നതിൽ ജില്ലയിലെ നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി, മുന്‍ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ടി സിദ്ദിഖ് സ്ഥാനാർത്ഥിയാകുന്നതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.