up

ലഖ്‌നൗ: സെപ്റ്റിക് ടാങ്കിൽ വീണ് സഹോദരങ്ങൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സംഭവം. സെപ്റ്റിക് ടാങ്കിൽ വീണ പത്തുവയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

പത്ത് വയസുകാരനായ അനുരാഗ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. അനുരാഗിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നാല് പേർ സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു അപകടത്തിൽ പെട്ടവരെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.