vivek-gopan

നടൻ വിവേക് ഗോപൻ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ് അദ്ദേഹം. ഇപ്പോഴിതാ എന്താണ് ജനങ്ങൾക്ക് നൽകുന്ന വാഗ്ദ്ധാനമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.

മോദിജി പറയുന്നതുപോലെ വികസനം തന്നെയാണ് തന്റെ വാഗ്ദ്ധാനമെന്ന് അദ്ദേഹം പറയുന്നു. മറ്റു പാർട്ടിക്കാർ അത് വാക്കുകളിൽ ഒതുക്കുന്നു. മോദിജി പറയുന്നത് ചെയ്യുന്നു. ജനങ്ങളോടൊപ്പം നിൽക്കുന്ന പാർട്ടിക്കൊപ്പമാണ് ഞാനിപ്പോഴുള്ളത്. ശരിയായ വിവകസനം എന്താണെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരം ചവറയിലെ ജനങ്ങൾ എനിക്ക് നൽകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ചെറുപ്പം മുതലേ ബി ജെ പി അനുഭാവിയായിരുന്നുവെന്നും, നി​ർണായക ഘട്ടങ്ങളി​ൽ തീരുമാനമെടുക്കാനുള്ള മോദി​യുടെ കഴി​വും, കാര്യപ്രാപ്തിയും തന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയെന്നും വിവേക് പറയുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.