min-d

ജോലിത്തിരക്കിൽപലപ്പോഴും എല്ലാവരും അറിഞ്ഞും അറിയാതെയും ഒഴിവാക്കുന്നതാണ് ആരോഗ്യം. സ്വന്തം ആരോഗ്യത്തെ അവഗണിച്ചാകും പലരും തൊഴിലിനു വേണ്ടി മരിച്ച് പ്രവർത്തിക്കുന്നത്. ആരോഗ്യത്തെ കാത്തു സൂക്ഷിക്കാതെ അങ്ങനെ ചെയ്തത് കൊണ്ട് എന്തു നേടിയെന്നുള്ളത് നാം പിന്നീടേ തിരിച്ചറിയൂ. ജോലിയും കുടുംബവുമായുള്ള കൃത്യമായ ബാലൻസിന്റെ പ്രശ്‌നമാണ് ഇവിടെയുണ്ടാകുന്നത്. കൃത്യമായ രീതിയിൽ ഇത് രണ്ടും കൊണ്ട് പോകാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നിലും തിളങ്ങാൻ പറ്റാത്ത അവസ്ഥാകും. ജീവിതശൈലി മാറിയതോടെ നിരവധി രോഗങ്ങളും വർധിക്കാൻ തുടങ്ങി. നടുവേദനയും ക്ഷീണവും വിഷാദവുമൊക്കെ ഇതിന്റെ ഫലമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. സ്ത്രീകളെയാണ് ഇതെല്ലാം കൂടുതലായി ബാധിക്കുന്നതും.

ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. അത് ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിർത്താൻ സഹായിക്കും. ജോലി തിരക്കുകൾക്കിടയിൽ ശരീരത്തിന് നൽകാൻ പറ്റുന്ന നല്ല കാര്യങ്ങൾ ഇവയൊക്കെയാണ്. ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ വ്യായാമങ്ങൾ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ആദ്യം മനസിനാണ് ഉണർവ് നൽകേണ്ടത്. സ്ഥിരമായി ഇതൊക്കെ ചെയ്യുമെന്ന് മനസിൽ ഉറപ്പിക്കണം. പഴയപോലെ അലക്ഷ്യമായി ഇരിക്കില്ല, ഇനി മുതൽ എപ്പോഴും എനെർജെറ്റിക് ആകുമെന്ന് ദൃഢപ്രതിജ്ഞ എടുക്കണം. പ്രശ്‌നങ്ങളെ ഓർത്ത് സ്വയം നെഗറ്റീവാകാതിരിക്കുക. മനസ് എപ്പോഴും ഹാപ്പിയാക്കാൻ ശ്രദ്ധിക്കണം. എന്തു പ്രശ്‌നങ്ങൾ വന്നാലും അത് ധൈര്യപൂർവം നേരിടണം. പരിഹാരമില്ലാത്ത ഒരു പ്രശ്‌നവുമില്ലെന്ന് ആദ്യം തിരിച്ചറിയണം. തൊഴിൽമേഖലയിലായാലും വീട്ടിലായാലും പ്രശ്‌നങ്ങളെ ഒക്കെ ഭംഗിയായി കൈകാര്യം ചെയ്യാൻ പഠിക്കണം. അതിലൂടെ നിങ്ങൾക്ക് എല്ലാവരുടെയും ശ്രദ്ധ കൈവരിക്കാനും സാധിക്കു. മനസ് സന്തോഷമാക്കുന്നതുപോലെ തന്നെ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പച്ചക്കറികൾ ധാരാളമായി കഴിക്കുക. തിരക്കിനിടയിലും വെള്ളം കുടിക്കാൻ മറക്കരുത്. കൂടുതൽ ഉന്മേഷവൻമാരാക്കാൻ അത് നിങ്ങളെ സഹായിക്കും. ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കുക. അത് നിങ്ങളെ കൂടുതൽ എനെർജെറ്റിക്ക് ആക്കുന്നതോടൊപ്പം ആരോഗ്യവാന്മാരുമാക്കും. ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെതിരെ പ്രവർത്തിക്കാനും ഗ്രീൻ ടീ സഹായിക്കും. കൃത്യമായ സമയങ്ങളിൽ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം.
വീട്ടിലെയും ഓഫീസിലെയും കാര്യങ്ങളൊക്കെ നോക്കി കഴിയുമ്പോഴേക്കും മാനസികമായി ഒരുപാട് തളരും. അത് പിന്നീട് വലിയ പ്രശ്‌നങ്ങളിലേക്ക് വഴി തെളിയിക്കും. വിശ്രമം ശരീരത്തിന് ആവശ്യമാണ്. അതില്ലാതെ വരുമ്പോഴാണ് ശരീരത്തിന് നിരവധി പ്രശ്നങ്ങളുണ്ടാകുന്നത്. സ്വന്തം ആരോഗ്യാവസ്ഥയെ മനസിലാക്കി വേണം ജോലി ചെയ്യുന്നതും റെസ്റ്റ് എടുക്കേണ്ടതും. ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യവും വേണം സംരക്ഷണവും വേണം. അതിന് ഏറ്റവും ഫലപ്രദമായിട്ടുള്ളത് യോഗ തന്നെയാണ്. സമയം കണ്ടെത്തി യോഗ ദിവസവും ചെയ്യണം. വ്യായാമവും ശരീരത്തിന് ആവശ്യമാണ്.