
ന്യൂഡൽഹി: സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിന് നടക്കും. വയലാർ രവി, പി വി അബ്‌ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. ഏപ്രിൽ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണൽ നടക്കും.
കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സി പി എമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച് എൽ ഡി എഫിന് രണ്ടു സീറ്റും യു ഡി എഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. പുതിയ നിയമസഭ പ്രാബല്യത്തിൽ വന്നതിന് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് ഉണ്ടാവൂ എന്നാണ് പ്രതീക്ഷിച്ചിരുന്നത്.