
ചർമസംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ പലതുണ്ട്. ഇതിലൊന്നാണ് തക്കാളി. നല്ലൊരു ഭക്ഷ്യവിഭവമെന്നതിലുപരിയായി സൗന്ദര്യവർദ്ധനവിന് സഹായിക്കുന്നൊരു പഴമാണ് തക്കാളി. തക്കാളിയുടെ നീര് മുഖത്ത് പുരട്ടുന്നത് കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. ചർമ്മത്തിലെ സുഷിരങ്ങൾക്ക് വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചർമ്മത്തിൽ അഴുക്കും മാലിന്യവും അടിഞ്ഞു കൂടുവാൻ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചർമ്മസുഷിരങ്ങൾ ചെറുതാകാൻ കാരണമാകും. മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണിത്. വേനൽക്കാലത്ത് പുറത്തിറങ്ങിയാൽ വെയിലേറ്റ് ചർമം കരുവാളിയ്ക്കാനുള്ള സാദ്ധ്യത കൂടുതലാണ്. തക്കാളിയുടെ നീര് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് കുറയ്ക്കും.
ചർമ്മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെൻസറാണ് തക്കാളി നീര്. ഇത് മുഖത്ത് പുരട്ടുന്നത് ചർമം വൃത്തിയാക്കാൻ സഹായിക്കും. മുഖചർമ്മത്തിന് തിളക്കം നൽകാനും തക്കാളിയുടെ നീര് നല്ലത് തന്നെ. ഇതിന് ബ്ലീച്ചിംഗ് ചെയ്യുന്നതിന്റെ ഗുണവുമുണ്ട്. പ്രായക്കൂടുതൽ തോന്നിക്കുന്ന ഒരു ഘടകമാണ് മുഖത്തെ ചുളിവുകളും പാടുകളും. ഇതിന് പല കാരണങ്ങളുണ്ട്. ഭക്ഷണത്തിലെ പോരായ്മകൾ മുതൽ അമിതമായി സൂര്യപ്രകാശമേൽക്കുന്നത് വരെ. ചുളിവുകൾ മാറ്റാൻ പ്രകൃതിദത്തവഴികൾ പലതുണ്ട്. ഇതിലൊന്നാണ് പഴം.
*ഒരു പഴം, രണ്ട് സ്പൂൺ തൈര് എന്നിവ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. പത്ത് മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക.
*പകുതി പഴം, ഒരു ടേബിൾസ്പൂൺ തേൻ, ഒരു സ്പൂൺ പാല് എന്നീ മിശ്രിതങ്ങൾ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. അല്പം കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക.
*പഴം, പഴുത്ത പപ്പായക്കഷണം, മുൾട്ടാണി മിട്ടി എന്നിവ പേസ്റ്റ് രൂപത്തിലാക്കിയും മുഖത്തു പുരട്ടാം. കറുത്ത പാടുകൾ മാറികിട്ടും.
*പഴം പേസ്റ്റാക്കി തേനും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മം വലിഞ്ഞുപോകാതിരിക്കാൻ സഹായിക്കും.