ldf

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുളള എൽ ഡി എഫിന്റെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. ഗായിക സിതാര കൃഷ്‌ണകുമാറാണ് ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ എൽ ഡി എഫ് പ്രവർത്തകരും അനുഭാവികളും ഏറ്റെടുത്തു കഴിഞ്ഞു.

'ഉറപ്പാണ് കേരളം, ഉറപ്പാണ് എൽ ഡി എഫ്' ഇതാണ് ഗാനത്തിന്റെ ഉളളടക്കം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലെ നേതൃത്വവുമെല്ലാം സിതാര കൃഷ്‌ണകുമാറിന്റെ ശബ്‌ദത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ് എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് ഗാനം

ബി കെ ഹരിനാരായണനാണ് ഗാനരചയിതാവ്. രണ്ടര മിനിറ്റാണ് ഗാനത്തിന്റെ ദൈർഘ്യം. അജൻ ആർ എസ് ആണ് സംവിധാനം. ഛായാഗ്രഹണം വിപിൻ ചന്ദ്രൻ. എഡിറ്റ് ആൽബി നടരാജ്.