
ചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിനടുത്തെ മടിവയലിൽ പിതാവ് രണ്ട് മക്കളെ കൊന്ന് ജീവനൊടുക്കി. ചെറുവത്തൂർ ഗവൺമെന്റ്
വെൽഫെയർ യു.പി. സ്കൂളിന് സമീപം രൂകേഷ് (40) ആണ് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മക്കളായ ശിവനന്ദ് (6), വൈദേഹി (10) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. രൂകേഷ് വീടിന്റെ തെക്ക് ഭാഗത്ത് ടെറസിന് ചേർന്നാണ് തൂങ്ങിമരിച്ച നിലയിലുള്ളത്. മക്കൾ രണ്ടുപേരെയും വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. മകളുടെ മുഖത്ത് അടികൊണ്ട പാടുമുണ്ടായിരുന്നു.
ഭാര്യ കാഞ്ഞങ്ങാട് സ്വദേശിയായ സവിതയുമായുള്ള സ്വരച്ചേർച്ച ഇല്ലായ്മയാണ് രൂകേഷിന്റെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.