eyes-

വേനൽക്കാലത്ത് ഏറെ പരിചരണം നൽകേണ്ട ഇന്ദ്രിയമാണ് കണ്ണ്. അതിതീവ്രമായ സൂര്യപ്രകാശം, അന്തരീക്ഷത്തിലെ പൊടി, മലിനമായ ജലം എന്നിവയാണ് കണ്ണുകൾക്ക് ഭീഷണി. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ കണ്ണിൽ പതിക്കുന്നത് അപകടകരമാണ്. അലർജി, ഡ്രൈ ഐ, ചെങ്കണ്ണ്, കൺകുരു എന്നിവ വേനൽക്കാലത്ത് സാധാരണമായി ഉണ്ടാകാം. അതിനാൽ കണ്ണുകളെ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കണം. കണ്ണിലേക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കുന്നത് ഒഴിവാക്കുക. അധികനേരം വെയിലത്ത് നിന്നാൽ തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകണം. വീടിനു പുറത്തിറങ്ങുമ്പോൾ അൾട്രാവയലറ്റ് പ്രതിരോധ സൺഗ്ലാസ് ധരിക്കുക. ആറ് മുതൽ എട്ട് മണിക്കൂർ ഉറക്കം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും. ഇലക്കറികൾ, പഴങ്ങൾ, കാരറ്റ്‌ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ലളിതമായ നേത്രവ്യായാമങ്ങളും ചെയ്യുക. കണ്ണിൽ ചൊറിച്ചിൽ, കൺപോളവീക്കം, നീരോഴുക്ക് തുടങ്ങിയവ ഉണ്ടായാൽ നേത്രാരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.