
നുർ സുൽത്താൻ: സെക്സ് ഡോളിനെ വിവാഹം ചെയ്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയ ഖസാക്കിസ്ഥാൻ ബോഡിബിൽഡറാണ് യൂറി ടോലോച്ച്കോ. എന്നാൽ, ഇപ്പോൾതാൻ വിവാഹമോചിതനായതും വീണ്ടും മറ്റൊരു സെക്സ് ഡോളിനെ വിവാഹം ചെയ്ത വിവരവും വെളിപ്പെടുത്തിയിരിക്കുകയാണ് യൂറി. ലോല എന്നാണ് യൂറിയുടെ പുതിയ ഭാര്യയുടെ പേര്. 2019ലാണ് യൂറി സെക്സ് ഡോളായ മാർഗോയുമായി പ്രണയത്തിലായത്. 2020 ൽ ഇരുവരും വിവാഹിതരായി. മാർഗോയെ താൻ ചതിച്ചെന്നും അവൾക്ക് കേടുപാടുകൾ സംഭവിച്ച സമയത്ത് മറ്റ് സെക്സ്ഡോളുകളുമായി താൻ ബന്ധം പുലർത്തിയെന്നും യൂറി പറയുന്നു. എന്നാൽ, വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്താൻ യൂറി തയ്യാറായിട്ടില്ല. ലോലയെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് യൂറി പരിചയപ്പെടുത്തിയത്. നിരവധി ഭാര്യമാരെ വേണമെന്നാണ് യൂറിയുടെ ഇപ്പോഴത്തെ ആഗ്രഹം. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഈ പാരമ്പര്യം നിലനിൽക്കുന്നുണ്ടെന്നും യൂറി പറയുന്നു.