
ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ബൈസൻ വിമാനം തകർന്നു വീണ് ഗ്രൂപ്പ് ക്യാപ്ടൻ എ. ഗുപ്ത മരിച്ചതായി വ്യോമസേന അറിയിച്ചു. ബുധനാഴ്ച രാവിലെ പതിവ് പരിശീലനത്തിനായി പറന്നുയർന്ന വിമാനം ഉടൻ അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് വ്യോമസേന പ്രസ്താവനയിൽ വ്യക്തമാക്കി. അപകടം നടന്ന സ്ഥലമോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അപകടകാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.