michelle-obama

ലണ്ടൻ: ബ്രിട്ടീഷ് കൊട്ടാരത്തിൽ മേഗൻ മാർക്കിൾ നേരിട്ട വംശീയവെറിയെക്കുറിച്ച് പ്രതികരിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയും എഴുത്തുകാരിയുമായ മിഷേൽ ഒബാമ. മേഗന്റേയും ഹാരിയുടെയും മകന്റെ നിറത്തെച്ചൊല്ലി ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗം നടത്തിയ പരാമർശം ഹൃദയഭേദകമാണെന്ന് മിഷേൽ പറഞ്ഞു.സ്വന്തം കുടുംബാംഗത്തിന് നേരിട്ട ദുരനുഭവംപോലെ തോന്നുന്നു. ലോകത്ത് വർണവിവേചനം പുതിയ സംഭവമല്ല. അതിനാൽ മേഗന്റെ ദുരനുഭവം പുതിയതായി തോന്നുന്നില്ലെന്നും മിഷേൽ പ്രതികരിച്ചു.