boris-johnson

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഏപ്രിൽ അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിട്ടശേഷം ബോറിസ് നടത്തുന്ന ആദ്യ പ്രധാന വിദേശയാത്രയാണിത്.

വ്യാപാരരംഗത്ത് സ്വതന്ത്രമായതോടെ ഇന്തോ-പസഫിക് മേഖലയിൽ ബ്രിട്ടന്റെ വ്യാപാരസാദ്ധ്യതകൾ മെച്ചപ്പടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.