
യങ്കൂൺ: പട്ടാള അട്ടിമറിയ്ക്കെതിരെ മ്യാൻമറിൽ നടന്ന പ്രതിഷേധത്തിൽ ഇതുവരെ 138 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസംഘടന.നേരത്തേ പുറത്തുവന്ന കണക്കുകളെക്കാൾ കൂടുതലാണിത്.രാജ്യത്തെ് തുടരുന്ന സംഘർഷത്തെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അപലപിച്ചു. മ്യാൻമറിൽ മനുഷ്യാവകാശലംഘനമാണിപ്പോൾ നടക്കുന്നത്. ലോകരാജ്യങ്ങൾ മ്യാൻമർ ജനതയ്ക്കും അവരുടെ ജനാധിപത്യലബ്ധിയ്ക്കും ഐക്യദാർഢ്യവുമായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.