
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് , ലീഗ്, ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ..മുരളീധരൻ എം.പി. ബി.ജെ.പിയെ എല്ലാ കാലത്തും നേരിടാൻ യു.ഡി.എഫ് മാത്രമാണുള്ളത്. നേമത്ത് ആര് തമ്മിലാണ് മത്സരം എന്നത് പ്രത്യേകം പറയേണ്ടതില്ല. വിശ്വാസം ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാവുമെന്നും ബി.ജെ.പിയുമായി ഒരു അഡ്ജസ്റ്റ്‌മെന്റിനും തയാറായിട്ടില്ലെന്നും കെ മുരളീധരൻ ഏ പറഞ്ഞു.
നേതൃത്വത്തിന്റെ അനുമതിയോടെ കോൺഗ്രസ്, ലീഗ് സഖ്യം പ്രാദേശികമായി ഉണ്ടായിട്ടുണ്ടെന്നും ഇത് ബി.ജെ.പിക്ക് നേട്ടമായെന്നുമാണ് രാജഗോപാൽ പറഞ്ഞത്.വ