neeraj-chopra

പട്യാല : ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയെഴുത്തി ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പിക്സിന്റെ യോഗ്യതാമാർക്ക് ഒരിക്കൽക്കൂടി മറികടക്കുകയും ചെയ്തു. ഇന്നലെ 87.80 മീറ്റർ എറിഞ്ഞ നീരജ് ഈമാസമാദ്യം ഇതേവേദിയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിൽ കുറിച്ചിരുന്ന 88.07 മീറ്ററിന്റെ റെക്കാഡാണ് തിരുത്തിയെഴുതിയത്. 85 മീറ്ററാണ് ഒളിമ്പിക് യോഗ്യതാമാർക്ക്.

3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ലെ‌യും സ്വന്തം പേരിലുണ്ടായിരുന്ന റെക്കാഡ് തിരുത്തിയെഴുതി ഒളിമ്പിക് യോഗ്യത നേടി. 8 മിനിട്ട് 20.20സെക്കൻഡാണ് അവിനാഷ് ഇന്നലെ കുറിച്ച പുതിയ സമയം.ഇന്നലെ നടന്ന വനിതകളുടെ ലോംഗ്ജമ്പിൽ കേരളത്തിനായിറങ്ങിയ റിന്റു മാത്യു വെള്ളിയും ഹൈജമ്പിൽ ജിയോ ജോസ് വെങ്കലവും നേടി.