o-rajagopal-

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ബി.ജെ.പി ജയിച്ചത് കോൺഗ്രസിന്റെ വോട്ട് കൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ഒ.രാജഗോപാൽ എം.എൽ.എ.

നേമത്തെ ജനപിന്തുണകൊണ്ടാണ് താൻ ജയിച്ചതെന്ന് ഒ.രാജഗോപാൽ പറഞ്ഞു. ജയത്തെ കുറച്ചുകാണിക്കാൻ പിണറായി വിജയൻ ദുർവ്യാഖ്യാനം നടത്തുകയാണ്. അക്രമരാഷ്ട്രീയം മടുത്ത ജനങ്ങളാണ് തന്നെ വിജയിപ്പിച്ചതെന്ന് രാജഗോപാൽ പറഞ്ഞു. നേമത്ത് ബി.ജെ.പിയെ വളർത്തിയത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി ആരോപിച്ചതിന് പിന്നാലെയാണ് രാജഗോപാലിന്റെ പ്രതികരണം. നേമം പോലെ കൃത്രിമ പ്രതീകങ്ങൾ സൃഷ്ടിച്ച് ചർച്ച അത്തരം കാര്യങ്ങളിൽ തളച്ചിടാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.