dish-washer-

അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനെക്കാളും വലിയ ബുദ്ധിമുട്ടാണ് പാത്രം കഴുകൽ. കഴുകിയിട്ടും പാത്രം വൃത്തിയായില്ലെങ്കിലേ ഇരട്ടിപ്പണിയാകുകയും ചെയ്യും. എന്നാൽ ആധുനിക അടുക്കളയിൽ ഇത്തരം ബുദ്ധിമുട്ടുകൾക്ക് കടന്നുവന്നതാണ് ഡിഷ് വാഷറുകൾ.. കൊവിഡ് കാലത്ത് ഡിഷ് വാഷറുകളുടെ ഉപയോഗം സാധാരണമായി തുടങ്ങിയിരുന്നു.. . റെഫ്രിജറേറ്ററുകളും വാഷിങ് മെഷിനുകളും പോലെ ഇവ നിത്യജീവിതത്തിൻെറ ഭാഗമാവുകയാണിപ്പോൾ. വിവിധ കമ്പനികളുടെ ഉത്പന്നങ്ങളുടെ വിൽപ്പന രാജ്യത്ത് കുതിയ്ക്കുന്നു.

.പ്രധാനമായും രണ്ട് തരം ഡിഷ്വാഷറുകളാണ് ഉള്ളത്.ആദ്യത്തേത് ഫ്രീ സ്റ്റാൻഡിംഗ്. പ്രത്യേകമായി അറ്റാച്ച് ചെയ്യാൻ കഴിയുന്നതാണിത്. മറ്റൊന്ന് ബിൽറ്റ് ഇൻ രീതിയിലുള്ളതാണ്.കിച്ചൻ കൗണ്ടറിനടിയിൽ സ്ഥിരമായി അറ്റാച്ച് ചെയ്യാൻ കഴിയുന്നതാണിത്. ബിൽറ്റ് ഇൻ ഡിഷ് വാഷർ ഘടിപ്പിക്കാൻ എളുപ്പമാണ്. ബിൽറ്റ് ഇൻ ഡിഷ് വാഷർ ഘടിപ്പിക്കുന്നത് ഏറെ സൗകര്യപ്രദവുമാണ്.ഡിഷ് വാഷർ ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ താഴെയും മുകളിലുമായി രണ്ട് റാക്കറുകളാണ് ഉള്ളത്.രണ്ട് റാക്കറുകളും മൂവബിളാണ്.ഇതിൽ ഏത് പാത്രവും വെക്കുമ്പോഴും സ്ലാൻഡിംഗ് പൊസിഷനിൽ അല്ലങ്കിൽ അപ്‌സൈഡ് ഡൗണാനായിട്ടെ വെക്കാൻ പാടുള്ളു.ഇതിനുള്ളിലെ ഫാൻ റോട്ടേറ്റ് ചെയ്ത് വെള്ളം സ്‌പ്രൈ ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്.

ക്യുക്ക് മോഡിൽ കുറച്ചു സ്റ്റെയ്നുള്ള പാത്രം 30 മിനിട്ടിൽ കഴുകി എടുക്കാൻ പറ്റും.എക്കോ മോഡിൽ വൈദ്യുതി ഉപയോഗവും വെള്ളത്തിന്റെ ഉപയോഗവും മറ്റുള്ളവയെ അപേക്ഷിച്ചു കുറവാണ്. .വെള്ളത്തിന്റെ ആവശ്യം 10 ലിറ്റർ ഓരോ വാഷ് സൈക്കിളിലും വേണ്ടിവരും.എന്നാൽ സാധാരണയായി ഇതിലും കൂടുതൽ വെള്ളമാണ് ഉപയോഗിക്കുന്നത്. വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്ന രീതി നിയന്ത്രിച്ചുകൊണ്ടുള്ള എക്ക‌ണോമിക്കൽ ആയിട്ടുള്ള ഡിഷ് വാഷറും ഉണ്ട്.പൊതുവേ എക്കണോമിക് വാഷ് സൈക്കിളിൽ ഏകദേശം ഒരു യൂണിറ്റ് വൈദ്യുതിയുടെ ഉപയോഗം വേണ്ടിവരും. പാത്രങ്ങൾ വേഗം ഉണക്കേണ്ടതിന് ഹീറ്റർ പ്രവർത്തിപ്പിക്കണമെന്നുണ്ടെങ്കിൽ 2 യൂണിറ്റ് ഓരോ വാഷിലും വേണ്ടിവരും.ചൂട് വെള്ളം ലഭ്യമാണെങ്കിൽ ഹോട്ട് വാട്ടർ ഓപ്ഷനും ഇതിൽ ഉണ്ട്.