
ചെന്നൈ : തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വസതികളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻഎൽ..മുരുകൻ മത്സരിക്കുന്ന തിരുപ്പൂരിലെ താരാപുരം മണ്ഡലത്തിലെ പ്രതിപക്ഷ നേതാക്കളുടെ വസതികളിലും മറ്റുമാണ് റെയ്ഡ് നടത്തിയത്..
കമൽഹാസന്റെ വിശ്വസ്തനുംമക്കൾ നീതി മയ്യം ട്രഷററുമായ ചന്ദ്രശേഖറിന്റെ വീട്ടിലും പരിശോധന നടത്തി.. ചന്ദ്രശേഖറിന്റെ വീട്ടിൽ നിന്ന്എട്ട് കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്‌മെന്ഫ് വൃത്തങ്ങൾ അറിയിച്ചു...
ഡി.എം.കെ. തിരുപ്പൂർ ടൗൺ സെക്രട്ടറി കെ.എസ്. ധനശേഖരൻ, എം.ഡി.എം.കെ. ജില്ലാ അസി.സെക്രട്ടറി കവിൻ നാഗരാജൻ എന്നിവരുടെ വസതികളിലും റെയ്ഡ് നടത്തി..ബുധനാഴ്ച രാവിലെയോടെയാണ് എം.ഡി.എം.കെ. നേതാവ് കവിൻ നാഗരാജന്റെ വസതിയിൽ റെയ്ഡ് തുടങ്ങുന്നത്.വൈകീട്ട് ധനശേഖരന്റെയും ചന്ദ്രശേഖറിന്റെയും വീടുകളിലും ചന്ദശേഖറിന്റെ ഉടമസ്ഥതയിലുള്ള അനിതടെക്സ്‌കോട്ട്ലിമിറ്റഡിന്റെ ഓഫീസിലും പരിശോധന നടത്തുകയായിരുന്നു.
താരാപുരത്ത് എൽ.മുരുകനെ എതിർത്ത് മത്സരിക്കുന്നത് ഡി.എം.കെയുടെ കായൽവിഴി സെൽവരാജാണ്. ചാർളിയാണ് മക്കൾ നീതി മയ്യം സ്ഥാനാർഥി.