demi

നിരവധി സെലിബ്രിറ്റികളാണ് മീ ടൂവിലൂടെ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. ഗായിക ഡെമി ലൊവാറ്റ തനിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ചു തുറന്നു പറയുകയാണ് തന്റെ ഡോക്യുമെന്ററി സീരീസിലൂടെ. കൗമാരത്തിൽ ബലാത്സംഗത്തിന് ഇരയായെന്നും തന്റെ കന്യകാത്വം നഷ്ടപ്പെട്ടതായും ഡെമി ലൊവാറ്റോ ഡോക്യുമെന്ററിയിൽ പറയുന്നു... 2018 ജൂലായിൽ ബലാത്സംഗത്തിന് ഇരയായെന്നും .മയക്കുമരുന്ന് ഇടപാടുകാരനാണ് തന്നെ ചൂഷണത്തിന് ഇരയാക്കിയതെന്നും ഗായിക തുറന്നുപറഞ്ഞു.

മയക്കുമരുന്ന് ലഹരിയിലായിരുന്ന ഒരു രാത്രിയിലാണ് പീഡനത്തിന് ഇരയായത്.. അമിതലഹരിയിലായിരുന്ന എന്നെ അവർ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ,'ഡെമി ലൊവാറ്റോ: ഡാൻസിംഗ് വിത്ത് ദ ഡെവിൾ'എന്ന തന്റെ ഡോക്യുമെന്ററി സീരീസിൽ അവർ വെളിപ്പെടുത്തി.

'അവർ എന്നെ കണ്ടെത്തിയപ്പോൾ ഞാൻ നഗ്നയായിരുന്നു, അയാൾ എന്നെ ഉപയോഗിച്ചശേഷം അക്ഷരാർത്ഥത്തിൽ മരിക്കാനായി ഉപേക്ഷിക്കുകയായിരുന്നു. ഞാൻ ആശുപത്രിയിൽ ഉറക്കമുണർന്നപ്പോൾ അവർ ചോദിച്ചു സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടണ്ടോ എന്ന്. അയാൾ എന്റെ മുകളിൽ കിടക്കുന്നത് ഒരു മിന്നായം പോലെ എനിക്കോർമ്മയുണ്ട്. അതോർത്ത് ഞാൻ 'യെസ്' എന്ന് ഉത്തരം നൽകി. പിന്നീട് ഒരു മാസം കഴിഞ്ഞാണ് എന്റെ സമ്മതത്തോടെ ഒരു തീരുമാനത്തിലെത്താനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ എന്ന് മനസ്സിലായത്',ഡെമി പറഞ്ഞു. 'കൗമാരപ്രായത്തിലും ഞാൻ സമാനമായ ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ടെന്നും ഡെമി പറയുന്നു.. . ബലാത്സംഗത്തിൽ എനിക്ക് എന്റെ കന്യകാത്വം നഷ്ടപ്പെട്ടു', അവർ പറഞ്ഞു. തന്നെ ആക്രമിച്ചയാൽ ഒരിക്കലും അതിന്റെ പ്രത്യാഘാതം അനുഭവിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.