
മഞ്ചേശ്വരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തലനാരിഴയ്‌ക്കാണ് കെ സുരേന്ദ്രന് മഞ്ചേശ്വരം നഷ്‌ടമായത്. വെറും 89 വേട്ടുകൾക്കാണ് മുസ്ളിം ലീഗിന്റെ പിബി അബ്‌ദുൾ റസാഖിനോട് സുരേന്ദ്രൻ പരാജയപ്പെട്ടത്. കപ്പിനും ചുണ്ടിനുമിടയിൽ കെ സുരേന്ദ്രന് വിജയം അന്യമാക്കിയതിന് പിന്നിൽ മറ്റൊരാൾ കൂടിയുണ്ട്. കെ സുന്ദര എന്ന ബിഎസ്‌പി സ്ഥാർനാർത്ഥി.
പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രിം ചിഹ്നത്തിലാണ് സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് പാർട്ടി പ്രവർത്തകരുടെ വിലയിരുത്തൽ.
ഒന്നര വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി പ്രചരണ രംഗത്ത് കൂടുതൽ സജീവമാകാനും സുന്ദര തീരുമാനിച്ചിട്ടുണ്ട്.