
കണ്ണൂർ: ധർമ്മടത്ത് മത്സരിക്കാൻ കെ സുധാകരൻ എംപിയ്ക്കുമേൽ സമ്മർദ്ദം. കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് സ്ഥാനാർത്ഥിയാകണമെന്ന് സുധാകരനോട് കെ പി സി സി ആവശ്യപ്പെട്ടു.
തീരുമാനം ഒരു മണിക്കൂറിനകം ഉണ്ടാകുമെന്ന് സുധാകരൻ അറിയിച്ചു. സുധാകരന്റെ സമ്മതം കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയോട് മുഖാമുഖം പൊരുതാൻ കെൽപുള്ള സ്ഥാനാർത്ഥിയെയാണ് പാർട്ടി തേടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
സുധാകരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കളും രംഗത്തെത്തി. എന്നാൽ അവസാന ഘട്ടത്തില്‍ കെപിസിസി നേതൃത്വം നടത്തുന്ന ധൃതിപിടിച്ച പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയാണ് സുധാകരനുള്ളത്.
സീറ്റ് വിഭജനത്തിൽ ധർമ്മടം ഘടകക്ഷിയായ ഫോർവേഡ് ബ്ലോക്കിനാണ് കോൺഗ്രസ് നൽകിയത്. എന്നാൽ ദേശീയ തലത്തിലുണ്ടാകുന്ന പ്രത്യാഘാതം കണക്കിലെടുത്ത് തീരുമാനത്തിൽ നിന്ന് ഫോർവേഡ് ബ്ലോക്ക് പിന്മാറുകയായിരുന്നു.