
രണ്ട് ദിവസം മുമ്പായിരുന്നു ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ജന്മദിനം. ആലിയയ്ക്ക് വേണ്ടി സംവിധായകൻ കരൺ ജോഹർ ബർത്ത് ഡേ പാർട്ടി സംഘടിപ്പിച്ചിരുന്നു. ദീപിക പദുക്കോൺ, രൺവീർ സിംഗ് തുടങ്ങി വലിയ താരനിരതന്നെ പാർട്ടിയിൽ പങ്കെടുത്തിരുന്നു.
ജന്മദിനത്തിൽ നടി ധരിച്ച ഡ്രസിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്‌ക്വിന്നിഡ്, സ്ലീവ്‌ലെസ് മിനി ഡ്രസ് ഇട്ടാണ് നടി പാർട്ടിയ്‌ക്കെത്തിയത്. ഡ്രസിന്റെ വില തപ്പിയിറങ്ങിയ ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ. ഏകദേശം 1.18 ലക്ഷം രൂപയാണ് മഗ്ദ ബട്രീം കലക്ഷനിൽ നിന്നുള്ള ഈ വസ്ത്രത്തിന്റെ വില. സെലിബ്രിറ്റി ഡിസൈനർ ലക്ഷ്മി ലെഹർ ആണ് ഡ്രസ് ഡിസൈൻ ചെയ്തിരിക്കുന്നത്.