
1. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
2. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
3. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത്?
4. ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വർഷം?
5. ആരുടെ ആത്മകഥയാണ് കുമ്പസാരങ്ങൾ?
6. ചരിത്രപ്രസിദ്ധമായ കയ്യൂർസമരം നടന്നവർഷം?
7. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സംസ്ഥാനം?
8. ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
9. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം?
10. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത്?
11. 1936 ൽ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ച ഭരണാധികാരി?
12. പ്രത്യുല്പാദനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ?
13. കാനിസ് ഫെമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്?
14. 2007ൽ അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം?
15. 2012ൽ ജപ്പാൻകാരനായ ഷിനിയ യമനാകയ്ക്ക് ഏത് വിഭാഗത്തിലാണ് നോബേൽ പുരസ്കാരം ലഭിച്ചത്?
16. കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമുണ്ടാകുന്ന രോഗം?
17. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി?
18. ഷെന്തുരുണി വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
19. ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത്?
20. ജയ ജയ കോമള കേരള ജനനി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരിണി... എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്?
21. ചിങ്ങം ഒന്ന് എന്ത് ദിനമായാണ് ആചരിക്കുന്നത്?
22. മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന?
23. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി?
24. കേരളത്തിൽ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം?
25. ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
26. ഇന്ത്യയുടെ വടക്കേഅറ്റം അറിയപ്പെടുന്നത്?
27. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
28. എണ്ണൂർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
29. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
30. ബ്രാഹ്മിണി സാമ്രാജ്യത്തിന്റെ തലസ്ഥാനം?
31. വിജയനഗരസാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?
32. രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ച ധീരദേശാഭിമാനി?
33. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ചുവന്ന കുപ്പായക്കാർ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത്?
34. ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?
35. ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി?
36. ആനന്ദമഠം രചിച്ചതാര്?
37. ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
38. 1961ൽ പ്രഥമ ചേരിചേരാ സമ്മേളനം നടന്ന സ്ഥലം?
39. താഷ്കന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
40. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
41. ഗ്രാമതല ആരോഗ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി?
42. അഫ്സപാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവർത്തക?
43. ഇന്ത്യൻ സ്ട്രഗിൾസ് എന്ന കൃതിയുടെ കർത്താവ്?
44. ജാതി വ്യക്തിഭേദമില്ലാത്ത നാമം?
45. അരവൈദ്യൻ ആളെക്കൊല്ലി എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്?
46. കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം?
47. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
48. ആദ്യ വയലാർ അവാർഡിന് അർഹതനേടിയത്?
49. ലോകലഹരിവിരുദ്ധ ദിനം?
50. 2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ പ്രദേശം?
ഉത്തരങ്ങൾ
(1) കുന്തിപ്പുഴ
(2) സൾഫ്യൂറിക് ആസിഡ്
(3) റിസാറ്റ് - 1
(4) 2010
(5) റൂസ്സോ
(6) 1941
(7) പശ്ചിമബംഗാൾ
(8)യൂറോപ്പ്
(9) കബഡി
(10) ഒറീസ്സ
(11) ശ്രീചിത്തിരതിരുനാൾ
(12) വിറ്റാമിൻ E
(13) നായ
(14) നാലുപെണ്ണുങ്ങൾ
(15) വൈദ്യശാസ്ത്രം
(16) അൽഷിമേഴ്സ്
(17) യൂറി ഗഗാറിൻ
(18) കൊല്ലം
(19) ബാങ്കോക്ക്
(20) ബോധേശ്വരൻ
(21) കർഷകദിനം
(22) ബി.ഇ.എം
(23) സർ.സി. ശങ്കരൻനായർ
(24) മറയൂർ
(25) കേരളം
(26) ഇന്ദിരാകോൾ
(27) ഒറീസ
(28) തമിഴ്നാട്
(29) ഝാർഖണ്ഡ്
(30) ഗുൽബർഗ
(31) നിക്കോളേ കോണ്ടി
(32) ബാലഗംഗാധര തിലകൻ
(33) പത്താൻകാർ
(34) ലാഹോർ
(35) കോൺവാലിസ്
(36) ബങ്കിം ചന്ദ്ര ചാറ്റർജി
(37) എ.പി.ജെ. അബ്ദുൾ കലാം
(38) ബെൽഗ്രേഡ്
(39) ലാൽ ബഹദൂർ ശാസ്ത്രി
(40) മുംബയ്
(41) ദേശീയ ഗ്രാമീൺ ആരോഗ്യമിഷൻ
(42) ഇറോം ഷാനു ഷർമ്മിള
(43) സുഭാഷ് ചന്ദ്രബോസ്
(44) മേയനാമം
(45) അല്പജ്ഞാനം ആപത്ത്
(46) കാക്ക
(47) വി.വി. അയ്യപ്പൻ
(48) ലളിതാംബിക അന്തർജനം
(49) ജൂൺ 26
(50) നിക്കോബാർ ദ്വീപുകൾ